LiveTV

Live

Oman

മസ്കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒമാൻ എയർ നാളെ പ്രത്യേക സർവ്വീസ് നടത്തും

മടക്ക യാത്രയിൽ ഒമാൻ പൗരന്മാർക്ക് മാത്രമാണ് യാത്ര അനുവദിക്കുക

മസ്കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒമാൻ എയർ നാളെ പ്രത്യേക സർവ്വീസ് നടത്തും

കുടുങ്ങി കിടക്കുന്നവർക്കായി ഒമാൻ എയർ നാളെ പ്രത്യേക സർവ്വീസ് നടത്തുന്നു. മാർച്ച് 22 ഞായർ രാവിലെ 2.15ന് മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് പ്രത്യേക സർവ്വീസ്. അബുദാബി, ദുബൈ, ബഹ്റൈൻ, ദോഹ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്ന് ഈ വിമാനത്തിന് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. 7.10 കരിപ്പൂരിൽ എത്തുന്ന വിമാനം 8.10 ന് മസ്കത്തിലേക്ക് മടങ്ങും. മടക്ക യാത്രയിൽ ഒമാൻ പൗരന്മാർക്ക് മാത്രമാണ് യാത്ര അനുവദിക്കുക. യാത്രാവിലക്ക് കഴിഞ്ഞ് മാത്രമേ ഇനി സർവ്വീസ് ഉണ്ടാവുകയുള്ളുവെന്ന് ഒമാൻ എയർ അറിയിച്ചു.