LiveTV

Live

Oman

കോവിഡ്; ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

കോവിഡ്; ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കി. ബസുകളും ടാക്സികളും ഫെറികളും വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കി. മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.