LiveTV

Live

Oman

ഒമാനിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു

ഒമാനിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു സ്വദേശിക്കും വിദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്വദേശി ഇറ്റലിയിലേക്ക് സഞ്ചരിച്ചയാളാണ്. വിദേശി ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 18 പേർ ഇറാനിലേക്ക് യാത്ര ചെയ്തവരും രണ്ട് പേർ ഇറ്റലിയിലേക്ക് യാത്ര ചെയ്തവരുമാണ്.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പള്ളികളിൽ പ്രാർഥനാ സമയം കുറക്കുന്നതടക്കം നിർദേശങ്ങൾ ദിവാൻ ഓഫ് റോയൽ കോർട്ട് ഞായറാഴ്ച പുറത്തുവിട്ടു. സ്കൂളുകൾക്ക് ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് അവധി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് വിസക്കും ക്രൂയിസ് കപ്പലുകൾക്കുമുള്ള ഒരു മാസത്തെ വിലക്കും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.