LiveTV

Live

Oman

കോവിഡ്; ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു മാസത്തെ അവധി 

ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. കോവിഡ് 19നെ നേരിടാൻ രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.

അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവധി നിർദേശം ബാധകമായിരിക്കും.സർക്കാർ നിർദേശം കണക്കിലെടുത്ത് ഇന്ന് മുതൽ സുൽത്താൻ ഖാബൂസ് സർവകലാശാലയും ടെക്നികൽ, വൊക്കേഷനൽ കോളജുകൾക്കും സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയവും അറിയിച്ചു. ക്ലാസുകൾ പുനരാരംഭിക്കുന്നതടക്കം കാര്യങ്ങൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും അറിയിക്കും .

ഒമാനിലെ ഇന്ത്യൻ സ്കൂളുകളും ഒരു മാസത്തേക്ക് അവധിയായിരിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. അധ്യാപകർക്കും അധ്യാപകതേര ജീവനക്കാർക്കും അവധി ബാധകമായിരിക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ, പുസ്തകങ്ങളുടെ വിൽപന, ഇേൻറണൽ പരീക്ഷകൾ എല്ലാം റദ്ദാക്കും. സ്കൂൾ ഓഫീസുകളും അവധിയായിരിക്കുമെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചു. ക്ലാസില്ലാത്ത സമയങ്ങളിൽ കുട്ടികളെ വീടുകൾക്കുള്ളിൽ തന്നെയിരുത്താൻ രക്ഷകർത്താക്കളും കുടുംബാംഗങ്ങളും ശ്രദ്ധിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. ജനങ്ങൾ എല്ലാതരത്തിലുമുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.