LiveTV

Live

Oman

ഒമാനിൽ കോവിഡ് 19 വ്യാപനം തടയുന്നതിനായി അതീവ ജാഗ്രത

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ വരുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ വിധ സംവിധാനങ്ങളും ഏർപ്പെടുത്തിട്ടുണ്ട്

ഒമാനിൽ കോവിഡ് 19 വ്യാപനം തടയുന്നതിനായി അതീവ ജാഗ്രത

ഒമാനിൽ കോവിഡ് 19 വ്യാപനം തടയുന്നതിനായി അതീവ ജാഗ്രത പുലര്‍ത്തി അധികൃതര്‍. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ വരുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ വിധ സംവിധാനങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. കോവിഡ് 19 വ്യാപനം തടയുന്നതിന് ഏകീകൃത കർമപദ്ധതിയാണ് നടപ്പിൽ വരുത്തിയിട്ടുള്ളതെന്ന് ആർ.ഒ.പി മെഡിക്കൽ സർവീസസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അബ്ദുൽമാലിക്ക് ബിൻ സുലൈമാൻ അൽ ഖാറൂസി പറഞ്ഞു.

രോഗബാധിതരെ ചികിത്സിക്കാൻ മൊബൈൽ ആശുപത്രി സ്ഥാപിക്കുകയും ചെയ്യും. വിമാനത്താവളങ്ങളടക്കം അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർ സെൽഫ് -ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് നൽകുന്നുണ്ട് എന്ന കാര്യം ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പരിശോധിക്കുന്നുണ്ട്. രോഗബാധയുള്ള രാജ്യത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്ന കാര്യം പാസ്പോർട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നുമുണ്ടെന്ന് ബ്രിഗേഡിയർ അൽ ഖാറൂസി പറഞ്ഞു. സംശയാസ്പദമായ കേസുകളിൽ യാത്രക്കാരുടെ പൂർണ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന് നൽകി വരുകയും ചെയ്യുന്നുണ്ട്.