LiveTV

Live

Oman

കോവിഡ് -19; ഈജിപ്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷണത്തിനു വിധേയമാക്കുമെന്ന്  ഒമാന്‍ ആരോഗ്യ മന്ത്രാലയം  

നിലവിൽ ഒമാനിലുള്ളവർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കോവിഡ് -19; ഈജിപ്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷണത്തിനു വിധേയമാക്കുമെന്ന്  ഒമാന്‍ ആരോഗ്യ മന്ത്രാലയം  

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈജിപ്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷണത്തിനു വിധേയമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം . ഈജിപ്തില്‍ കോവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ 14 ദിവസത്തെ കാലയളവിൽ ഈജിപ്തിൽ നിന്ന് തിരിച്ചെത്തിയവർ ശ്വസന സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പക്ഷം ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികളും വിദേശികളും നിർദേശത്തോട് സഹകരിക്കണം.‌

അതിനിടെ ഒമാനും ഈജിപ്തിനുമിടയിലെ ചാർട്ടേഡ് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഒരു മാസമാണ് വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക. ഒമാൻ എയർ, സലാം എയർ, ഈജിപ്ത് എയർ സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഒമാനിൽ താമസിക്കുന്ന ഈജിപ്ത് സ്വദേശികൾ തിരികെയെത്തുമ്പോള്‍ കോവിഡ് 19 രോഗമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. നിലവിൽ ഒമാനിലുള്ളവർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.