LiveTV

Live

Oman

ഒമാനിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി

ഒമാനിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മസ്കത്തിലെ കോളജ് ഓഫ് ബാങ്കിങ് ആൻറ് ഫൈനാൻഷ്യൽ സ്റ്റഡീസ് വിദ്യാർഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി.

കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരുടെ രോഗം ഭേദമായതായും മറ്റുള്ളവരുടെ നില ഭദ്രമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 15 പേരും ഇറാനിലേക്ക് യാത്ര ചെയ്തവരാണ്. ഒരാൾ ഇറ്റലിയിലേക്കാണ് യാത്ര ചെയ്തത്. വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് രണ്ടാഴ്ചത്തെ അവധി നൽകിയതായി കോളജ് ഓഫ് ബാങ്കിങ് ആന്റ് ഫൈനാൻഷ്യൽ സ്റ്റഡീസ് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് രോഗം പടരാതിരിക്കാനുള്ള എല്ലാ വിധ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും കോളജ് അധികൃതർ കൂട്ടിച്ചേർത്തു.

നോവൽ കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അവധി അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ക്വാറൈന്റൻ നടപടികൾക്ക് വിധേയരാകുന്നവർ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പാലിക്കണം. പൊതു സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പോവുകയും ചെയ്യരുതെന്നും മന്ത്രിതല ഉത്തരവിൽ പറയുന്നു. മന്ത്രിതല ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈകൊള്ളുമെന്നും ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.