LiveTV

Live

Oman

ഒമാനിൽ കൊറോണ സ്ഥിരീകരിച്ച 4 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ കൊറോണ സ്ഥിരീകരിച്ച 4 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടുപേര്‍ക്ക് തിങ്കളാഴ്ചയും മറ്റ് രണ്ട് പേര്‍ക്ക് ഇന്നലെയുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറാനിലേക്ക് യാത്ര ചെയ്തവര്‍ക്കാണ് വൈറസ് ബാധിച്ചത്. രാജ്യത്ത് 250 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.