LiveTV

Live

Oman

കൊറോണ; ഒമാൻ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിൽ

രോഗബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ നിരീക്ഷണത്തിൽ വെക്കാൻ സംവിധാന മേർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ; ഒമാൻ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിൽ

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ കൊറോണ ബാധ കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിൽ. രോഗബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ നിരീക്ഷണത്തിൽ വെക്കാൻ സംവിധാന മേർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കൊറോണ ബാധിത രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ചൈന, തെക്കൻ കൊറിയ, ജപ്പാൻ, സിംഗപൂർ,ഇറാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തവർ ആരോഗ്യ മന്ത്രാലയം കോൺടാക്ട് സെന്‍ററുമായി ബന്ധപ്പെടണം. ഇവർ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള പ്രതിരോധ നടപടികൾക്ക് വിധേയരാകേണ്ടിവരും. വീടുകളിലോ ആശുപത്രികളിലോ ഇവരെ പ്രത്യേക നിരീക്ഷണത്തിൽ വെക്കാൻ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 22 വരെയുള്ള കണക്കനുസരിച്ച് 76,769 കൊറോണ രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 75,569ഉം ചൈനയിലാണ്. 2,247 പേർ മരണപ്പെടുകയും ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.