LiveTV

Live

Oman

ഒമാനിൽ കൂടുതൽ സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശം

വിദേശികളുടെ താമസ നിയമത്തിലെ ചില ഭേദഗതികളും ശൂറാ കൗൺസിൽ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു

ഒമാനിൽ കൂടുതൽ സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശം

ഒമാനിൽ സ്വകാര്യ ആരോഗ്യ രംഗത്ത് കൂടുതൽ സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശം. ഡോക്ടർമാരൊഴികെ സ്വകാര്യ ആരോഗ്യ മേഖലയിലെ പല തസ്തികകളിലും 35 ശതമാനം സ്വദേശിവത്കരണം ഒമാനില്‍ നിലവിലുണ്ട്.

ലാബ് ടെക്നീഷ്യൻ, ഡോക്ടർമാരുടെ സഹായി, ഫിസിയോ തെറാപ്പിസ്റ്റ്, നഴ്സ്, ഫാർമസിസ്റ്റ്, ഫാർമസിസ്റ്റുമാരുടെ സഹായി, റേഡിയോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശിച്ചത്. ഈ വിഭാഗങ്ങളിൽ നിരവധി സ്വദേശികൾ തൊഴിൽരഹിതരായി ഉണ്ടെന്ന് കൗൺസിൽ വിലയിരുത്തി. ഏതെങ്കിലും മേഖലകളിൽ പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്താൻ നിർദേശമുണ്ടോയെന്നതടക്കം കാര്യങ്ങൾ വ്യക്തമല്ല. നിർദേശം വൈകാതെ മന്ത്രിയുടെ പരിഗണനക്ക് അയക്കുമെന്നും കൗൺസിൽ അറിയിച്ചു. വിദേശികളുടെ താമസ നിയമത്തിലെ ചില ഭേദഗതികളും ശൂറാ കൗൺസിൽ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.