LiveTV

Live

Oman

അമേരിക്കയും ഇറാനുമായും സംവാദം നടത്താനുള്ള സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് ഒമാന്‍

ഹോര്‍മൂസ് കടലിടുക്കില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ പിരിമുറുക്കം കൂട്ടും

അമേരിക്കയും ഇറാനുമായും സംവാദം നടത്താനുള്ള സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് ഒമാന്‍

അമേരിക്കയുമായും ഇറാനുമായും സംവാദം നടത്താനുള്ള സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഗള്‍ഫിലെ സംഘര്‍ഷങ്ങള്‍ കുറക്കുന്നതിനെ കുറിച്ച് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോര്‍മൂസ് കടലിടുക്കില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ പിരിമുറുക്കം കൂട്ടും. മേഖലയില്‍ സുരക്ഷിതമായ യാത്രക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു. ഇറാനെ വെല്ലുവിളിക്കുന്നത് നമുക്ക് ഗുണം ചെയ്യില്ല.

മേഖലയില്‍ പിരിമുറുക്കം കൂടുന്നതില്‍ ചിലര്‍ക്ക് ആകാംക്ഷയുണ്ടാകാം. വലിയ രാജ്യമാണെങ്കിലും ഇറാന്‍ തങ്ങളുടെ അയല്‍രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയിലും വികസനത്തിലും ഊന്നി ഇറാനുമായുള്ള ബന്ധം തുടരുമെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു.