LiveTV

Live

Oman

ഒമാനിൽ ക്രൂഡോയിൽ ഉത്പാദനവും കയറ്റുമതിയും കുറഞ്ഞു 

ഡിസംബറിനെ അപേക്ഷിച്ച് 1.26 ശതമാനത്തിന്റെ കുറവാണ് ക്രൂഡോയിൽ ഉത്പാദനത്തിലുണ്ടായതെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

ഒമാനിൽ ക്രൂഡോയിൽ ഉത്പാദനവും കയറ്റുമതിയും കുറഞ്ഞു 

ഒമാനിൽ ക്രൂഡോയിൽ ഉത്പാദനവും കയറ്റുമതിയും കുറഞ്ഞു. ജനുവരിയിൽ 9.58 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഒമാൻ ഉത്പാദിപ്പിച്ചത്. ഡിസംബറിനെ അപേക്ഷിച്ച് 1.26 ശതമാനത്തിന്റെ കുറവാണ് ക്രൂഡോയിൽ ഉത്പാദനത്തിലുണ്ടായതെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.

7.56 ലക്ഷം ബാരൽ ക്രൂഡോയിലാണ് ജനുവരിയിൽ കയറ്റുമതി ചെയ്തത്. ഡിസംബറിനെ അപേക്ഷിച്ച് ക്രൂഡോയിൽ കയറ്റുമതിയിൽ 17.88 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. ചൈനയിലേക്കാണ് 85.96 ശതമാനം ക്രൂഡോയിലും കയറ്റുമതി ചെയ്തത്.

അതേസമയം ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 4.09 ശതമാനത്തിന്‍റെ കുറവുണ്ടായി. യു.എ.ഇയിലേക്ക് എട്ടുശതമാനവും ഇന്ത്യയിലേക്ക് നാലുശതമാനവും ജപ്പാനിലേക്ക് രണ്ട് ശതമാനവും ക്രൂഡോയിലാണ് കയറ്റുമതി ചെയ്തത്.