LiveTV

Live

Oman

സുൽത്താനോടുള്ള ആദരം; ഒമാനില്‍ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല

ഒമാനിന്‍റെ അതീവ ദുഖത്തിൽ ശിവക്ഷേത്രത്തിന്റെ ചുമതലക്കാരും പങ്കുചേരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

സുൽത്താനോടുള്ള ആദരം; ഒമാനില്‍ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഖാചരണം കണക്കിലെടുത്ത് ഈ വർഷം ഒമാനില്‍ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് മസ്കത്ത് ശിവക്ഷേത്രം അധികൃതർ അറിയിച്ചു. സുൽത്താന്റെ നിര്യാണത്തെ തുടർന്ന് സർക്കാരിനും ഒമാൻ ജനതക്കുമുള്ള അതീവ ദുഖത്തിൽ ശിവക്ഷേത്രത്തിന്റെ ചുമതലക്കാരും പങ്കുചേരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.