LiveTV

Live

Oman

കേരളത്തിലേക്കുള്ള ടിക്കറ്റുകൾക്ക് മികച്ച നിരക്കിളവുമായി എയർ ഇന്ത്യ 

മസ്കത്തിൽ നിന്ന് 35 റിയാൽ മുതലും, സലാലയിൽ നിന്ന് 55 റിയാലും മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്

കേരളത്തിലേക്കുള്ള ടിക്കറ്റുകൾക്ക് മികച്ച നിരക്കിളവുമായി എയർ ഇന്ത്യ 

ഒമാനിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾക്ക് ആകർഷക നിരക്കിളവുമായി എയർഇന്ത്യ എക്സ്പ്രസ്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിരക്കളിവ് ലഭിക്കുക. ഓഫർ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ വർഷം ഒക്ടോബർ വരെ യാത്ര ചെയ്യാൻ കഴിയും.

മസ്കത്തിൽ നിന്ന് 35 റിയാൽ മുതലും, സലാലയിൽ നിന്ന് 55 റിയാലും മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. എന്നാൽ ട്രാൻസാക്ഷൻ ഫീസ് പ്രത്യേകം നൽകേണ്ടിവരും. ഒമാനിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്ക് പുറമെ മംഗലാപുരത്തിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകർഷക നിരക്കിന്‍റെ ആനുകൂല്യം ലഭിക്കും.

മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് 43 റിയാൽ മുതലും കോഴിക്കോടിന് 40 റിയാലും മുതലാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കായി കാണിക്കുന്നത്. തിരുവനന്തപുരത്തിന് 43 റിയാൽ മുതലും കണ്ണൂരിന് 35 റിയാൽ മുതലുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾക്കും ആകർഷക നിരക്ക് ലഭിക്കും. അവധിക്കാലം ഒമാനിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് വശത്തേക്കുമുള്ള യാത്രക്ക് എക്സ്പ്രസിന്‍റെ ടിക്കറ്റ് ആനുകൂല്യം സഹായകരമാകും.