LiveTV

Live

Oman

ഒമാനില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പച്ചക്കറികളുടെ വില വര്‍ദ്ധിപ്പിച്ചാല്‍ കര്‍ശന നടപടി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള തുടങ്ങിയവക്ക് കൂടുതല്‍ വില ഈടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്

ഒമാനില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പച്ചക്കറികളുടെ വില വര്‍ദ്ധിപ്പിച്ചാല്‍ കര്‍ശന നടപടി

ഒമാനിൽ മുന്‍കൂര്‍ അനുമതിയില്ലാതെ പച്ചക്കറികളുടെയും മറ്റും വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള തുടങ്ങിയവക്ക് കൂടുതല്‍ വില ഈടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ചൈനയിൽ നിന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും പ്രധാനമായി ഒമാൻ വിപണിയിൽ എത്തുന്നത്.

കൊറോണ പടർന്നുപിടിച്ച ശേഷം ചൈനയിൽ നിന്നുള്ള ഇഞ്ചി-വെളുത്തുള്ളി വരവ് തീരെ കുറഞ്ഞതാണ് വില വർധനവിന് കാരണമായി പറഞ്ഞത്. സീസൺ അവസാനിച്ചതോടെ ഈജിപ്തിൽ നിന്നുള്ള വരവ് നിലച്ചതാണ് സവാള വില വർധിക്കാൻ കാരണം.വില വർധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

പ്രാദേശിക വിപണിയില്‍ ആവശ്യത്തിനുള്ള ചരക്കുകള്‍ ഇല്ലെന്നത് വില വർധിപ്പിക്കാനുള്ള ന്യായീകരണമല്ല. അത് അനുവദിക്കാനും കഴിയില്ല. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടത്. വിലക്കയറ്റം ഇല്ലാതിരിക്കാന്‍ മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് പരാതികള്‍ സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.