LiveTV

Live

Oman

കൊറോണ; പരിശോധനയും നിരീക്ഷണവും കർശനമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം  

അതിർത്തികളിലെത്തുന്ന യാത്രക്കാർക്ക് രോഗാവസ്ഥകൾ എഴുതുന്നതിനുള്ള ഫോറം വിതരണം ചെയ്യുന്നുണ്ട്

കൊറോണ; പരിശോധനയും നിരീക്ഷണവും കർശനമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം  

കൊറോണ വൈറസ് ഒമാനിലേക്ക് കടക്കാതിരിക്കുന്നതിന്‍റെ പ്രതിരോധ നടപടികളുടെ ഭാഗമായി കര, കടൽ, വ്യോമ അതിർത്തികളിൽ പരിശോധനയും നിരീക്ഷണവും കർക്കശമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ കുടുങ്ങിയ ഒമാനി വിദ്യാര്ത്ഥികളെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം ഒമാനിൽ തിരികെയെത്തിച്ചു .

അതിർത്തികളിലെത്തുന്ന യാത്രക്കാർക്ക് രോഗാവസ്ഥകൾ എഴുതുന്നതിനുള്ള ഫോറം വിതരണം ചെയ്യുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗം, തൊണ്ടവേദന, ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഇൗ ഫോറത്തിൽ എഴുതി നൽകണം. ചൈനയിൽ നിന്ന് നേരിട്ട് എത്തിയവർ വന്നിറങ്ങി 14 ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനാ നടപടിക്രമങ്ങളാണ് പിന്തുടരുന്നത്.

കൊറോണ ബാധ ഉണ്ടാകുന്ന പക്ഷം നേരിടുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകുന്നതിന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർക്കായി വർക്ക്ഷോപ്പ് നടത്തി. അതിനിടെ കൊറോണ ഭീതി പടർന്നതിനെ തുടർന്ന് മുഖാവരണങ്ങൾ ആളുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്.