LiveTV

Live

Oman

ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ ഇനി കെട്ടിട വാടക കരാര്‍കൂടി സമര്‍പ്പിക്കണം

സ്വന്തമായോ വാടകക്കോയുള്ള വസ്തുവിെൻറ വൈദ്യുതി ബില്ലിലെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകുകയാണ് വേണ്ടത്.

ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ ഇനി കെട്ടിട വാടക കരാര്‍കൂടി സമര്‍പ്പിക്കണം

ഒമാനിൽ റസിഡൻറ് കാർഡ് പുതുക്കുന്നതിന് വിദേശികൾ ഇനി കെട്ടിട വാടക കരാർ കൂടി സമർപ്പിക്കണം. രാജ്യത്ത് താമസിക്കുന്നവരുടെ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഇ സെൻസസ് 2020 ന്റെ ഭാഗമാണിത്. വാടക കരാർ നൽകാത്തവർക്ക് കാർഡ് പുതുക്കാനാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

കെട്ടിട വാടക കരാർ ഇല്ലാത്തതിനാൽ നിരവധി വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ റസിഡൻറ് കാർഡ് പുതുക്കാനാകാതെ മടങ്ങി. നേരത്തെ വൈദ്യുതി ബില്ലിന്റെ കോപ്പി നിർബന്ധമാക്കിയിരുന്നു. സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ പുതുക്കുന്നതിനും വൈദ്യുതി ബില്ലും വാടക കരാർ ഉണ്ടെങ്കിൽ അതും ആവശ്യമാണ്. രാജ്യത്ത് താമസിക്കുന്ന ഓരോ സ്വദേശിയും വിദേശിയും ആർ.ഒ.പി വെബ്സൈറ്റിലെ സിവിൽ രജിസ്റ്റർ സംവിധാനത്തിൽ തങ്ങളുടെ വിലാസം പുതുക്കേണ്ടതാണെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു.

സ്വന്തമായോ വാടകക്കോയുള്ള വസ്തുവിെൻറ വൈദ്യുതി ബില്ലിലെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ആർ.ഒ.പിയുടെ സിവിൽ സ്റ്റാറ്റസ് വിഭാഗം ഓഫീസിൽ വൈദ്യുതി ബില്ലിന്റെ കോപ്പിയുമായി എത്തിയാലും മതി. താമസ കാർഡ് പുതുക്കാൻ അപേക്ഷിക്കുേമ്പാഴാണ് വിദേശികൾ വൈദ്യുതി ബില്ലിനൊപ്പം വാടക കരാറിന്റെ കോപ്പിയോ വസ്തു ഉടമസ്ഥനിൽ നിന്നുള്ള കത്തോ സമർപ്പിക്കേണ്ടത്.