LiveTV

Live

Oman

നോർക്ക റൂട്സിന്റെ നിയമ സഹായ സെൽ ഒമാനിലും തുടങ്ങി  

നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായമെത്തിക്കുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ പദ്ധതി ഒമാനിൽ പ്രവർത്തനം തുടങ്ങി.

 നോർക്ക റൂട്സിന്റെ നിയമ സഹായ സെൽ ഒമാനിലും തുടങ്ങി  

നിയമകുരുക്കിൽ പെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായമെത്തിക്കുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ പദ്ധതി ഒമാനിൽ പ്രവർത്തനം തുടങ്ങി. എന്നാൽ നിയമ സഹായ സെല്ലിന്റെ പ്രവർത്തനങ്ങൾ പ്രവാസികൾ ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല.

നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര ദയാഹരജികളിൽ സഹായിക്കുക, തർജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് നിയമ സഹായ സെൽ ഒമാനിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യൻ എംബസി വക്കീൽ കൂടിയ അഡ്വക്കേറ്റ് ഗിരീഷ് കുമാറാണ് ഒമാനിൽ നിയമ സഹായ സെല്ലിന്റെ ചുമതല വഹിക്കുന്നത്. കേസുകളിൽ ഇടപെട്ട് നീതി വാങ്ങി കൊടുക്കാൻ കഴിഞ്ഞതായി അഡ്വ.ഗിരീഷ്കുമാർ പറഞ്ഞു.നിയമ സഹായ സെല്ലിന്റെ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾ ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ലോക കേരള സഭാംഗം എ.കെ.പവിത്രൻ പറഞ്ഞു. നിയമ പോരാട്ടം ചിലവേറിയ ഈ നാട്ടിൽ നോർക്കയുടെ ഈ സംരംഭം പ്രവാസികൾക്ക് കൂടുതൽ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.