LiveTV

Live

Oman

ഇറാന്‍ അമേരിക്ക സംഘര്‍ഷം; സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

സ്വതന്ത്ര്യ ഫലസ്തീൻ രാഷ്ട്രം അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇറാന്‍ അമേരിക്ക സംഘര്‍ഷം; സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുമെന്ന്   ഒമാന്‍ വിദേശകാര്യ മന്ത്രി

മേഖലയുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി പറഞ്ഞു. ഇതിനായി മേഖലയിലെ രാഷ്ട്രങ്ങൾക്ക് ഒമാൻ സഹായം നൽകുമെന്നും, ടെഹ്റാനിൽ നടക്കുന്ന 23ാമത് ഡയേലാഗ് ഫോറത്തിൽ സംസാരിക്കവേ ബിൻ അലവി പറഞ്ഞു

അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ മേഖലയിലെ സംഘർഷാവസ്ഥ കുറക്കുന്നതിനുള്ള മാർഗങ്ങൾ തേടുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ഇറാൻ നടപടികൾ സ്വീകരിക്കുമെന്നത് തനിക്ക് ഉറപ്പാണ്. ഇക്കാര്യത്തിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഇയുടെ വിവേകത്തെയും നിപുണതയെയും യൂസുഫ് ബിൻ അലവി പ്രകീർത്തിക്കുകയും ചെയ്തു.

ഇറാന്‍ അമേരിക്ക സംഘര്‍ഷം; സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുമെന്ന്   ഒമാന്‍ വിദേശകാര്യ മന്ത്രി

മേഖലയിലെ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്. ഇതിന്‍റെ ആദ്യ പടിയായി മേഖലയിലെ നിലവിലെ പ്രശ്നങ്ങളുടെ കാരണങ്ങൾ മനസിലാക്കേണ്ടതുണ്ട്. സ്വതന്ത്ര്യ ഫലസ്തീൻ രാഷ്ട്രം അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ യൂസുഫ് ബിൻ അലവി ഭീകരവാദവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇതുവഴി മാത്രമേ പൂർണമായി അവസാനിക്കുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

ഹോർമൂസ് മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിന് ഇറാൻ മുന്നോട്ടുവെക്കുന്ന സമാധാന പദ്ധതിയായ ഹോർമൂസ് പീസ് എൻഡവറിന്‍റെ ചർച്ചക്കായാണ് ഡയലോഗ് ഫോറം നടന്നത്. ഖാസിം സുലൈമാനിക്ക് യൂസുഫ് ബിൻ അലവി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.