LiveTV

Live

Oman

ടൂറിസം രംഗത്ത് കുതിപ്പുമായി ഒമാന്‍

2011 - 2018 കാലയളവിൽ മൊത്തം 12.8 ശതമാനം വളർച്ചയാണുള്ളത്.

ടൂറിസം രംഗത്ത് കുതിപ്പുമായി ഒമാന്‍

ഒമാനിൽ ടൂറിസം രംഗത്ത് നിന്നുള്ള വരുമാനം വർധിക്കുന്നു. ടൂറിസം മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷം അവസാനം 1.4 ബില്ല്യൻ റിയലായി.

കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്നുള്ള പ്രത്യക്ഷ വരുമാനം 788.6 ദശലക്ഷം റിയാലായി ഉയർന്നതായി നാഷനൽ സ്റ്റാസ്റ്റിക്സ് ആൻറ് ഇൻേഫാമേഷൻ സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2017 നെക്കാൾ 6.8 ശതമാനം കൂടുതലാണിത്. കഴിഞ്ഞ എട്ട് വർഷമായി വിനോദ സഞ്ചാര മേഖലയിൽ ക്രമേണയുള്ള വളർച്ചയാണ് കാണിക്കുന്നത്.

2011 - 2018 കാലയളവിൽ മൊത്തം 12.8 ശതമാനം വളർച്ചയാണുള്ളത്. മൊത്തം വിനോദ സഞ്ചാരികളിൽ 46 ശതമാനവും വിനോദത്തിനായി എത്തിയവരാണ്. 32.1 ശതമാനം കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും 10.8 ശതമാനം ബസിനസ് ആവശ്യത്തിനുമാണ് ഒമാനിലെത്തിയത്.

45.4 ശതമാനം ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും 21.3 ശതമാനം ഏഷ്യക്കാരും 19 ശതമാനം യൂറോപിൽ നിന്നുള്ള സന്ദർശകരുമാണ്.