LiveTV

Live

Oman

ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴ

മഴ ശക്തമായതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുമുണ്ടായി

ഒമാനില്‍ പലയിടങ്ങളിലും കനത്ത മഴ

ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ പലയിടത്തും കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് ഇന്നു രാവിലെയോടെ കനത്ത മഴ പെയ്തത്.

ചിലയിടങ്ങളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. മൂടിക്കെട്ടിയ കാലാവസ്ഥ നാലു ദിവസമായി തുടരുന്നതിനിടയിൽ ഇബ്ര ഉൾപെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. കനത്ത മഴയിൽ ഇബ്ര വാദിയിൽ കുടുങ്ങിയ രണ്ടു പേരെ റെസ്ക്യൂ ടീം ഏറെ നേരം പരിശ്രമിച്ചാണ് രക്ഷിച്ചത്. മഴയെ തുടർന്ന് റോഡുകളിൽ വെള്ളം ഇരച്ചുകയറി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കിനും കാരണമായി. സിഗ്നലുകൾ തകരാറിലായതോടെ റോഡിൽ ഗതാഗതതടസ്സം നേരിട്ടു.

മഴ ശക്തമായതിനെ തുടർന്ന് സ്കൂൾ അധ്യയനവും തടസ്സപെട്ടു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാന്‍ മെറ്ററോളജി വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകുന്നത്.