LiveTV

Live

Oman

സൗദി വിപണിയിലേക്ക് ഒമാന്റെ കയറ്റുമതി കുതിപ്പ്

ഈ വർഷത്തെ ആദ്യ പകുതിയിൽ ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 373.4 ദശലക്ഷം റിയാലിന്റേതാണ്. 

സൗദി വിപണിയിലേക്ക് ഒമാന്റെ കയറ്റുമതി കുതിപ്പ്

സൗദി അറേബ്യേ ഒമാന്റെ എണ്ണേതര ഉത്പന്നങ്ങളുടെ വലിയ വിപണിയായി മാറുന്നു. ഈ വർഷം ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണേതര ഉത്പന്നങ്ങൾ കയറ്റി അയച്ചത് സൗദി അറേബ്യയിലേക്കാണ്. ഒമാനിൽ നിന്നും യു.എ.ഇയിലേക്കുള്ള കയറ്റുമതി രണ്ടാം സ്ഥാനത്താവുകയും ചെയ്തു.

ഈ വർഷത്തെ ആദ്യ പകുതിയിൽ ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 373.4 ദശലക്ഷം റിയാലിന്റേതാണ്. ഇത് മൊത്തം കയറ്റുമതിയുടെ 57 ശതമാനമാണ്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിലേക്കുള്ള കയറ്റുമതി 237.5 ദശലക്ഷം റിയാലിന്റേതായിരുന്നു. യു.എ.ഇയിലേക്കുള്ള കയറ്റുമതി ഈ വർഷം 19 ശതമാനം കുറയുകയും 292.5 ദശലക്ഷം റിയാലിന്റേതാവുകയും ചെയ്തു. കഴിഞ്ഞ വർഷം ആദ്യ ആറ് മാസക്കാലത്ത് 360.6 ദശലക്ഷം റിയാലായിരുന്നു ഒമാനിൽ നിന്ന് യു.എ.ഇയിലേക്കുള്ള കയറ്റുമതി. സിംഗപ്പൂരും ഒമാൻ എണ്ണേതര ഉൽപന്നങ്ങളുടെ വിപണികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് . സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഒമാന്റെ കയറ്റുമതി ഈ വർഷം 16 ഇരട്ടി വർധിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ ഒമാന്റെ മൊത്തം കയറ്റുമതി 1.625 ബില്ല്യൻ റിയാലിന്റേതാണ്.