LiveTV

Live

Oman

കണ്ണൂര്‍ വിമാനത്താവളം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പ്രവാസികള്‍

ബജറ്റ് വിമാന കമ്പനികളായ ഗോ എയറും എയർഇന്ത്യ എക്സ്പ്രസുമാണ് മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നിലവിൽ സർവീസ് നടത്തുന്നത്.

കണ്ണൂര്‍ വിമാനത്താവളം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പ്രവാസികള്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോൾ മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്ക് നിലവിൽ രണ്ട് ബജറ്റ് എയര്‍ലെന്‍സുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കാനുണ്ട്.

ബജറ്റ് വിമാന കമ്പനികളായ ഗോ എയറും എയർഇന്ത്യ എക്സ്പ്രസുമാണ് മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നിലവിൽ സർവീസ് നടത്തുന്നത്. ഗോ എയർ മസ്കത്ത്-കണ്ണൂർ റൂട്ടിൽ പ്രതിദിന സർവീസാണ് നടത്തുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ മൂന്ന് സർവീസ് ആണ് മസ്കത്ത് നിന്നും കണ്ണൂർ നടത്തുന്നത്. അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പൂർണരൂപത്തിൽ ആയിട്ടില്ല. നിലവാരമുള്ള റോഡുകൾ, അന്താരാഷ്ട്രാ നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും റസ്റ്റോറന്റുകളും കൂടുതലായി ഉണ്ടാവേണ്ടതുണ്ട്.

സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കാക്കിയാല്‍ ഇന്ത്യയുടെ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ എയർപോർട്ട് നേടിയത്. കണ്ണൂരിലേക്ക് മസ്കറ്റില്‍ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കും എന്ന പ്രതീക്ഷയിൽ ആണ് ഒമാനിലെ മലബാർ നിവാസികൾ.