LiveTV

Live

Oman

ഒമാനിൽ ചെക് മടങ്ങൽ കേസുകൾ വർധിക്കുന്നതായി സെൻട്രല്‍ ബാങ്ക്

9.9 ശതമാനം വർധനയാണ് ചെക് മടങ്ങൽ കേസുകളിലുണ്ടായതെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.

ഒമാനിൽ ചെക് മടങ്ങൽ കേസുകൾ വർധിക്കുന്നതായി സെൻട്രല്‍ ബാങ്ക്

ഒമാനിൽ ചെക് മടങ്ങൽ കേസുകൾ വർധിക്കുന്നതായി സെൻട്രല്‍ ബാങ്ക്. മുൻ വർഷത്തെക്കാൾ കഴിഞ്ഞ വർഷം 9.9 ശതമാനം വർധനയാണ് ചെക് മടങ്ങൽ കേസുകളിലുണ്ടായതെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.

ചെക് മടങ്ങൽ കേസുകളിൽ 78 ശമാനവും അക്കൗണ്ടിൽ ആവശ്യമായ ബാലൻസില്ലാത്തത് കൊണ്ടാണ്. കഴിഞ്ഞ വർഷം 4,69,187 പരാതികളാണ് ലഭിച്ചത്. അക്കൗണ്ടിൽ ചെക് മാറിക്കിട്ടാൻ മതിയായ പണമില്ലാതതാണ് പ്രധാന കാരണം. ഒമാനിൽ പണമില്ലാതെ ചെക് മടങ്ങുന്നത് വലിയ സാമ്പത്തിക കുറ്റമാണ്. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കേസാണിത്. ചെക്ക് മടങ്ങുന്ന കേസുകൾ നിയമ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.

മതിയായ പണമില്ലാതെ ചെക് മടങ്ങിയാൽ ഫൈൻ നൽകേണ്ടതായും വരും. ചെക്കുകൾ മടങ്ങുന്നത് വർധിച്ചതോടെ നിരവധി കമ്പനികൾ ചെക്കുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഫൈനാൻസ് കമ്പനികളടക്കം നിരവധി സ്ഥാപനകൾ ഏറെ സൂക്ഷ്തമയോടെയാണ് ലോണുകൾ നൽകുന്നത്.