LiveTV

Live

Oman

കണ്ണൂരില്‍ നിന്ന് യൂറോപ്പിലേക്ക് ബൈക്കില്‍ ഒരു യാത്ര; മല്ലു ട്രാവലറും ആമിനയും മസ്കത്തിലെത്തി

ഒരുമാസക്കാലം ഒമാന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങാനാണ് പദ്ധതി. കഴിഞ്ഞ മാസം 27ന് കണ്ണൂരിൽ നിന്നായിരുന്നു ശാക്കിറിന്റെ സ്വപ്നയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. 

കണ്ണൂരില്‍ നിന്ന് യൂറോപ്പിലേക്ക് ബൈക്കില്‍ ഒരു യാത്ര; മല്ലു ട്രാവലറും ആമിനയും മസ്കത്തിലെത്തി

യാത്രകളെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് പരിചിതമായ പേരാണ് മല്ലു ട്രാവലറും ആമിനയെന്ന ടി.വി.എസ് അപ്പാച്ചെ ബൈക്കും. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ശാക്കിര്‍ സുബ്ഹാനാണ് ബൈക്കിന് മാതാവിന്റെ പേര് നല്‍കി ലോകസഞ്ചാരത്തിന് ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് ബൈക്കില്‍ പോകുന്ന ശാക്കിർ ഇപ്പോള്‍ മസ്കത്തിലാണ്.

ഒരുമാസക്കാലം ഒമാന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങാനാണ് പദ്ധതി. കഴിഞ്ഞ മാസം 27ന് കണ്ണൂരിൽ നിന്നായിരുന്നു ശാക്കിറിന്റെ സ്വപ്നയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. കണ്ണൂരിൽ നിന്ന് റോഡുമാർഗം മുംബൈയിലെത്തി. അന്താരാഷ്ട്ര യാത്രക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബൈക്ക് അവിടെ നിന്ന് കപ്പൽ മാർഗം ഒമാനിലെ സുഹാർ തുറമുഖത്തിലേക്ക് അയച്ചു. തുടർന്ന് ശാക്കിർ വിമാനമാർഗം ദോഹയിലും തുടർന്ന് രണ്ട് ദിവസം മുമ്പ് ആണ് മസ്കത്തിലുമെത്തിയത്.

കണ്ണൂരില്‍ നിന്ന് യൂറോപ്പിലേക്ക് ബൈക്കില്‍ ഒരു യാത്ര; മല്ലു ട്രാവലറും ആമിനയും മസ്കത്തിലെത്തി

ഉമ്മ ആമിനയുടെ പേരാണ് ബൈക്കിന് ഇട്ടിട്ടുള്ളത്. ബൈക്ക് ഒരു ലക്ഷത്തോളം രൂപ മുടക്കി മോഡിഫൈ ചെയ്തെടുത്താണ് യാത്രക്ക് പര്യാപ്തമാക്കിയത്. അന്തർ ദേശീയ ബൈക്ക് യാത്രാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷാ ഘടകങ്ങളടക്കം ബൈക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഒമാനിലെ സ്വദേശികളിൽ നിന്നും നല്ല അനുഭവമാണെന്ന് ശാക്കിർ പറയുന്നു. ഇന്ത്യൻ നമ്പർ പ്ലേറ്റുള്ള ബൈക്ക് കണ്ട് സ്വദേശികൾ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.