LiveTV

Live

Oman

ഒമാനിൽ കനത്ത മഴയിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് ഏഷ്യൻ വംശജര്‍ മരിച്ചു

ഒമാനിൽ കനത്ത മഴയിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് ഏഷ്യൻ വംശജര്‍ മരിച്ചു

ഒമാനിൽ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് വിദേശ തൊഴിലാളികൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ഏഷ്യൻ വംശജരാണ് മരണപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. ഏത് രാജ്യക്കാരാണ് മരണപ്പെട്ടതെന്ന വിവരം ലഭ്യമായിട്ടില്ല. എയർപോർട്ട് ഹൈറ്റ്സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.