LiveTV

Live

Oman

അടുത്ത അഞ്ച് ദിവസത്തേക്ക് ‘മഹാ’ ഒമാന്‍ തീരത്തെ ബാധിക്കില്ല

മധ്യ-കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 116 കിലോമീറ്റർ വരെയാണ് വേഗത

അടുത്ത അഞ്ച് ദിവസത്തേക്ക് ‘മഹാ’ ഒമാന്‍ തീരത്തെ ബാധിക്കില്ല

അറബിക്കടലിൽ പുതുതായി രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാൻ തീരത്തെ ബാധിക്കാനിടയില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്യാർ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ അമ്പത് കിലോമീറ്ററാണ് കാറ്റിന്റെ വേഗത.

ഒമാൻ തീരത്തിന് സമാന്തരമായി തെക്ക്/തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ്ക്യാർ ചുഴലിക്കാറ്റിന്‍റെ സഞ്ചാരം. ഒമാനിലെ റാസ് അൽ മദ്റക്ക തീരത്തിന് 500 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സ്ഥാനം. 48 മണിക്കൂറിനുള്ളിൽ കാറ്റ് നിർവീര്യമാകുമെന്നും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ പുതുതായി രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാൻ തീരത്തെ ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മധ്യ-കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 116 കിലോമീറ്റർ വരെയാണ് വേഗത. ശക്തമായ ചുഴലിക്കാറ്റ് വിഭാഗത്തിൽ പെടുന്ന 'മഹാ' വടക്ക്/വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. റാസ് അൽ മദ്റക്കയിൽ നിന്ന് 1400 കിലോമീറ്റർ ദൂരെയാണ് കാറ്റ് ഉള്ളത്. അടുത്ത 24 മണിക്കൂറിൽ 'മഹാ' കൂടുതൽ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.