LiveTV

Live

Oman

ഒമാനില്‍ ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു

ഒമാനില്‍ ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു

ഒമാനില്‍ ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു .മസീറ തീരത്ത് നിന്ന് നീങ്ങി അൽ വുസ്ത, ദോഫാർ തീരങ്ങൾക്ക് സമാന്തരമായാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നത്. മണിക്കൂറിൽ 61 കിലോമീറ്റർ വരെയാണ് കാറ്റിന്റെ ഇപ്പോഴത്തെ വേഗത. അറബിക്കടലിന്റെ തെക്ക് ഭാഗത്ത് 'മഹാ' ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒരേസമയം രണ്ട് ചുഴലികാറ്റുകൾ രൂപപ്പെടുകയെന്ന് അപൂർവ പ്രതിഭാസത്തിനാണ് അറബിക്കടൽ സാക്ഷ്യം വഹിക്കുന്നത്.

അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തായാണ് 'മഹ' ഇപ്പോഴുള്ളത്. ക്യാറിന്റെ സഞ്ചാര പാത പിൻ തുടർന്ന് ഒമാൻ തീരത്തേക്ക് എത്താനാണ് സാധ്യത. മണിക്കൂറിൽ 111 കിലോമീറ്റർ വരെയാണ് 'മഹ'യുടെ കേന്ദ്രഭാഗത്തെ കാറ്റിന്റെ വേഗതയെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഈ വർഷം അറബിക്കടലിൽ രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. മഹ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തി പ്രാപിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.