LiveTV

Live

Oman

ഒമാനിൽ പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും പുതിയ നികുതി ചുമത്താന്‍ നീക്കം

ഒമാനിൽ പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും പുതിയ നികുതി ചുമത്താന്‍ നീക്കം

ഒമാനിൽ പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും പുതിയ നികുതി ചുമത്തുന്നത് പരിഗണനയിൽ. ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച ആവശ്യമുന്നയിച്ചതായി മന്ത്രാലയത്തിലെ പ്ലാനിങ് അഫെയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായി പറഞ്ഞു.

മെഡിക്കൽ സിറ്റിയും അതിന്റെ നിർമാണത്തിനുള്ള ധനസമാഹരണാർഥം സ്വതന്ത്ര്യ ആരോഗ്യ നിക്ഷേപ ഫണ്ടും സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളാണ് സമർപ്പിച്ചതെന്ന് ഡോ. അലി അൽ ഹിനായി പറഞ്ഞു. ഫണ്ടിലേക്കുള്ള ധനം ആരോഗ്യത്തിന് ഹാനികരമായ പുകയില, മദ്യം, ഫാസ്റ്റ്ഫുഡ്, പഞ്ചസാര തുടങ്ങിയ വസ്തുക്കളുടെ നികുതിയിലൂടെ സ്വരൂപിക്കാൻ കഴിയും. മെഡിക്കൽ സിറ്റിയുടെ പൂർത്തീകരണത്തിന് ശേഷം ആരോഗ്യ മേഖലയുടെ പൊതുവായുള്ള വികസനത്തിന് ഈ നിക്ഷേപ ഫണ്ട് ഉപയോഗിക്കാൻ സാധിക്കും. പഞ്ചസാരക്കും ഫാസ്റ്റ് ഫുഡിനും നികുതി ചുമത്തുന്നത് വഴി മദശലക്ഷം മുതൽ നൂറ് ദശലക്ഷം വരെ റിയാൽ സ്വരൂപിക്കാൻ കഴിയും. പത്ത് വർഷം കൊണ്ട് 10.2 ശതകോടി റിയാലാണ് നികുതിയിനത്തിൽ സ്വരൂപിക്കാൻ കഴിയും. ജനങ്ങൾക്ക് ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകുന്ന രാജ്യമാണ് ഒമാൻ. മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നത് വഴി ഭരണതലത്തിലും സാമ്പത്തിക തലത്തിലും സ്വതന്ത്രമായി നിൽക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പഞ്ചസാരക്ക് നികുതി ഏർപ്പെടുത്തുന്ന പക്ഷം അത് പഞ്ചസാര ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവക്കും ബാധകമാകാനിടയുണ്ട്.