LiveTV

Live

Oman

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഒമാനില്‍ ഇനി ഇ-പേയ്മെന്റ് മാത്രം

ഒമാനിൽ താമസിക്കുന്ന വിദേശികൾ സേവനങ്ങൾക്കുള്ള ഫീസിനൊപ്പം കമീഷൻ തുകയും നൽകേണ്ടിവരും.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഒമാനില്‍ ഇനി ഇ-പേയ്മെന്റ് മാത്രം

സർക്കാർ സേവനങ്ങളുടെ ഫീസ് പണമായി സ്വീകരിക്കുന്ന രീതി ഒമാൻ ഒഴിവാക്കുന്നു. സർക്കാറിലേക്കുള്ള എല്ലാ വരുമാനങ്ങളും ഇനി ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിലൂടെ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

അടുത്തവർഷം ജനുവരി ഒന്നു മുതൽ മുഴുവൻ സർക്കാർ സേവനങ്ങൾക്കുമുള്ള ഫീസ് ഇ-പേമെൻറിലൂടെ മാത്രം സ്വീകരിക്കുന്ന രീതി നിലവിൽവരുമെന്ന് ധനകാര്യ മന്ത്രാലയത്തിൻെറ സർക്കുലറിൽ പറയുന്നു. ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കുന്ന തുകക്ക് ഒരു ശതമാനം കമീഷൻ ബാങ്കുകൾക്ക് നിലവിൽ നൽകണം. പരമാവധി അഞ്ചു റിയാൽ വരെയാണ് ഈ കമീഷൻ.

സ്വദേശികളിൽ നിന്ന് ഈ തുക ഈടാക്കില്ലെന്നും പകരം സർക്കാർ വഹിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിൻെറ അറിയിപ്പിൽ പറയുന്നു. ഒമാനിൽ താമസിക്കുന്ന വിദേശികൾ സേവനങ്ങൾക്കുള്ള ഫീസിനൊപ്പം കമീഷൻ തുകയും നൽകേണ്ടിവരും. ഓൺലൈൻ ഇടപാടുകളുടെ പ്രവർത്തന ചെലവ് കണ്ടെത്തുന്നതിൻെറ ഭാഗമാണ് ഇതെന്നും സർക്കുലറിൽ പറയുന്നു.