LiveTV

Live

Oman

കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസ്; പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ മസ്കത്തും

കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസ്; പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ മസ്കത്തും

കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസുകളുള്ള പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയിൽ മസ്കത്തും. വിമാനത്താവളങ്ങളുടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഒ.എ.ജി മെഗാഹബ്സ് സൂചികയിൽ മസ്കത്തിന് ഒമ്പതാം സ്ഥാനമാണ് ഉള്ളത്.

അറുപത് ശതമാനവും ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സർവിസ് നടത്തുന്ന മസ്കത്ത് വിമാനത്താവളത്തിന് കണക്ടിവിറ്റി സൂചികയിൽ അമ്പത് പോയിൻറ് ആണ് ഉള്ളത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങളിലേക്കാണ് മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് സീസണൽ സർവിസുകൾ ഉള്ളത്. അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലേക്ക് സീസണൽ സർവിസുകളും ഉണ്ട്. ജൂൺ അവസാനത്തെ കണക്കുപ്രകാരം 52,220 അന്താരാഷ്ട്ര സർവിസുകളാണ് മസ്കത്ത് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. 73.73 ലക്ഷമാണ് ആദ്യ ആറുമാസങ്ങളിലെ യാത്രികരുടെ എണ്ണം. ഒമാൻ എയർ യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നു.