LiveTV

Live

Oman

ഒമാനില്‍ ആഞ്ഞടിച്ച് ഹിക്ക ചുഴലി കൊടുങ്കാറ്റ്

ഒമാനില്‍ ആഞ്ഞടിച്ച് ഹിക്ക ചുഴലി കൊടുങ്കാറ്റ്

ഹിക്ക ചുഴലി കൊടുങ്കാറ്റ് ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകമിൽ ആഞ്ഞടിച്ചു. ഇന്നു സന്ധ്യയോടെയാണ് കനത്ത മഴയോടെ ചുഴലികൊടുങ്കാറ്റ് തീരത്തെത്തിയത്. രാത്രിയോടെ മഴയുടെ ശക്തിയിൽ ചെറിയ കുറവുണ്ട്.

കനത്ത കാറ്റിൽ പലയിടത്തും കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വ്യക്തമല്ല. കനത്ത മഴ ഇന്നും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റ് തീരത്തോട് അടുത്തതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 124 കിലോമീറ്റർ വരെയായി ഉയർന്നിരുന്നു. കൊടുങ്കാറ്റ് ചൊവ്വാഴ്ച രാവിലെയാണ് ശക്തിയാർജിച്ച് ചുഴലിയായി മാറിയത്.