LiveTV

Live

Oman

വികസന കുതിപ്പിനായി ഒമാന്‍റെ ‘വിഷന്‍ 2040’

ഒമാനിലെ വ്യക്തികൾ, ബിസിനസുകാർ, നിക്ഷേപകർ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷൻ 2040ന് രൂപം നൽകിയിരിക്കുന്നത്

വികസന കുതിപ്പിനായി ഒമാന്‍റെ ‘വിഷന്‍ 2040’

ഒമാനെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തുകയാണ് 'വിഷൻ 2040' എന്ന സ്വപ്ന പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ. കഴിഞ്ഞ വർഷമാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഓരോ വർഷവും അഞ്ച് ശതമാനം സാമ്പത്തിക വളർച്ചയാണ് വിഷൻ 2040ൻെറ രൂപ രേഖയിൽ പ്രതീക്ഷിക്കുന്നത്.

2021 മുതൽ 2040 വരെയാണ് വിഷൻെറ കാലാവധി. 1970 മുതൽ 1995 വരെ കാലയളവിൽ ശരാശരി 7.5 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. 1995 മുതൽ 2020 കാലയളവിൽ മൂന്നര ശതമാനമായിരുന്നു ശരാശരി വളർച്ചാ നിരക്കെന്ന് 'വിഷൻ 2040' കർമ്മ പദ്ധതിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായ യൂസുഫ് ഹമദ് അൽ ബലൂഷി പറഞ്ഞു.

ഒമാനിലെ വ്യക്തികൾ, ബിസിനസുകാർ, നിക്ഷേപകർ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷൻ 2040ന് രൂപം നൽകിയിരിക്കുന്നത്. ആളോഹരി വരുമാനം 90 ശതമാനം വർധിപ്പിക്കൽ, ആഭ്യന്തര വളർച്ച വർഷം തോറും അഞ്ച് ശതമാനം വർധിപ്പിക്കൽ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ആഭ്യന്തര വളർച്ച പത്ത് ശതമാനം വളർത്തൽ, എണ്ണയിതര മേഖലയിൽ നിന്നുള്ള ആഭ്യന്തര വളർച്ചാ പദ്ധതി 90 ശതമാനം ഉയർത്തൽ, സ്വകാര്യ മേഖലയിൽ 40 ശതമാനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.