LiveTV

Live

Oman

വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാഷ്ട്രം ഒമാന്‍ എന്ന് സര്‍വേ

വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാഷ്ട്രം ഒമാന്‍ എന്ന് സര്‍വേ

ഒമാൻ വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാഷ്ട്രമെന്ന് സർവേ. വിദേശത്തെ ജീവിതം സംബന്ധിച്ച ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ എക്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് ഒമാന് ഈ അംഗീകാരം ലഭിച്ചത്.

സേഫ്റ്റി-സെക്യൂരിറ്റി ഉപ വിഭാഗത്തിലും ഒമാൻ തന്നെയാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനം. മ്യൂനിച്ച് കേന്ദ്രമായ ഇന്റർനേഷൻസ് 187 രാഷ്ട്രങ്ങളിൽ താമസിക്കുന്ന 182 രാജ്യങ്ങളിൽ നിന്നുള്ള 20259 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന 64 രാജ്യങ്ങളിലെ വിദേശികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിട്ടുള്ളത്. സ്വദേശികൾക്ക് വിദേശികളോട് പൊതുവെ സ്വാഗത മനോഭാവമാണ് ഉള്ളതെന്ന് 87 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുഴുവൻ വിഭാഗങ്ങളും കണക്കിലെടുക്കുമ്പാേൾ ഒമാന് ആഗോള തലത്തിൽ 32ാം സ്ഥാനമാണ് ഉള്ളത്. വിദേശത്ത് താമസമുറപ്പിക്കുന്നതിന്റെ എളുപ്പം ഉപ വിഭാഗത്തിൽ ഒമാന് ആഗോള തലത്തിൽ ആറാം സ്ഥാനമാണ് ഉള്ളത്. അതേ സമയം ജീവിത നിലവാരത്തിൽ 64 രാഷ്ട്രങ്ങളിൽ ഒമാന് 35ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബഹറൈൻ ഏഴാം സ്ഥാനത്തും, ഖത്തർ 18ാം സ്ഥാനത്തും യു.എ.ഇ 40ാം സ്ഥാനത്തുമാണ് ഉള്ളത്. കുവൈത്ത് ഏറ്റവും അവസാന സ്ഥാനമായ 64ലാണ്. ഇന്ത്യക്ക് പട്ടികയിൽ 59ാം സ്ഥാനമാണ് ഉള്ളത്.