LiveTV

Live

Oman

സുരക്ഷാ മുന്‍കരുതല്‍; മാക്ബുക്ക് പ്രോ ലാപ്ടോപ്പിന് ഒമാൻ എയറില്‍ വിലക്ക്

സുരക്ഷാ മുന്‍കരുതല്‍; മാക്ബുക്ക് പ്രോ ലാപ്ടോപ്പിന് ഒമാൻ എയറില്‍ വിലക്ക്

സുരക്ഷാ കാരണം മുൻനിർത്തി 15 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്ടോപ്പിന് ഒമാൻ എയറും വിലക്കേർപ്പെടുത്തി. യാത്രക്കാർ ചെക്ക്ഡ് ലഗേജുകളിൽ ലാപ്ടോപ്പ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാൻഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാറ്ററി അമിതമായി ചൂടാകുന്നത് മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുൻ നിർത്തി ചില മോഡൽ മാക്ബുക്ക് പ്രോ ലാപ്പ്‌ടോപ്പുകൾ നിർമാതാക്കളായ ആപ്പിൾ കമ്പനി തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എയർ ഇന്ത്യ, ഇത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഈ മോഡൽ ചെക്ക്ഡ് ലഗേജുകളിൽ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.