LiveTV

Live

Oman

ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു

ഒമാനിൽ താമസിക്കുന്നവരും ഒമാൻ സന്ദർശിക്കുന്നവരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു

ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും, വിസിറ്റ് വിസ അടക്കമുള്ള ഹൃസ്വകാല വിസയിലെത്തുന്നവരും, ഉന്നത പഠനത്തിനെത്തിയവരുമടക്കം രജിസ്റ്റർ ചെയ്യണം. അത്യാവശ്യ ഘട്ടത്തിൽ ഇന്ത്യക്കാരെ പെട്ടെന്ന് കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും ഇത് സഹായമാകും.

ഓൺലൈൻ രജിസ്ട്രേഷനിൽ അപേക്ഷകർ പാസ്പോർട്ടിൽ നൽകിയ പ്രകാരമുള്ള പേര്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ്പോർട്ടിന്‍റെ കാലാവധി, ജോലി, ഒമാനിൽ തങ്ങുന്നതിന്‍റെ ലക്ഷ്യം, ഒമാനിൽ എത്തിയ തീയതി, ഒമാനിലെ വിലാസം, ടെലഫോൺ നമ്പർ എന്നിവ നൽകണം. ഹൃസ്വകാല വിസയിൽ വന്നവരും ഒമാനിൽ തങ്ങിയ കാലാവധി രേഖപ്പെടുത്തണം. ഒരു ഇന്ത്യൻ പൗരനെ പറ്റിയുള്ള വിവരങ്ങളും പാസ്പോർട്ട് അടക്കം വിവരങ്ങളും ലഭ്യമാവുന്നത് വഴി അത്യാവശ്യ ഘട്ടത്തിൽ ഇവരുമായി ബന്ധപ്പെടാൻ സഹായകമാവുമെന്ന് എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. രാജ്യത്തിന്‍റെ നിയമങ്ങൾ അറിയാത്തതിന്‍റെ പേരിൽ എവിടെയെങ്കിലും കുടുങ്ങി പോവുകയാണെങ്കിൽ ഇത്തരക്കാർക്ക് സഹായമെത്തിക്കാൻ രജിസ്ട്രേഷൻ ഉപകാരപ്പെടും. അതിനാൽ ഒമാനിൽ താമസിക്കുന്നവരും ഒമാൻ സന്ദർശിക്കുന്നവരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.