LiveTV

Live

Oman

ഒമാന്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളില്‍ വര്‍ദ്ധന

ഒമാന്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളില്‍ വര്‍ദ്ധന

ഒമാനിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷം 32 ലക്ഷം പേരാണ് രാജ്യത്ത് എത്തിയത്. 2017ൽ 31 ലക്ഷം പേർ എത്തിയ സ്ഥാനത്താണിത്. സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടത്തി വരുന്നത്.

ഇന്ത്യയടക്കം രാജ്യങ്ങളിൽ ഒമാെൻറ ടൂറിസം സാധ്യതകളെ കുറിച്ച റോഡ്ഷോകളടക്കം ടൂറിസം വകുപ്പ് നടത്തുന്നുണ്ട്. ഇലക്ട്രോണിക് വിസയും ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഹോട്ടൽ ബുക്കിങ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതുമെല്ലാം ഒമാനിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ വഴിയൊരുക്കി.