LiveTV

Live

Oman

സർക്കാർ സേവനങ്ങളില്‍ ഡിജിറ്റൽ വത്കരണം വ്യാപിപ്പിക്കനൊരുങ്ങി ഒമാന്‍

രാജ്യത്ത് വിവര സാങ്കേതിക, ആശയ വിനിമയ വ്യവസായത്തിന്‍റെ വളർച്ച ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം

സർക്കാർ സേവനങ്ങളില്‍ ഡിജിറ്റൽ വത്കരണം വ്യാപിപ്പിക്കനൊരുങ്ങി ഒമാന്‍

സർക്കാർ സേവനങ്ങളില്‍ ഡിജിറ്റൽ വത്കരണം വ്യാപിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നു. അടുത്ത നാലു വർഷ കാലയളവിനുള്ളിൽ മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയുമായി 59 സേവനങ്ങള്‍ ഡിജിറ്റൽ വത്കരിക്കാനാണ് തീരുമാനം.

രാജ്യത്ത് വിവര സാങ്കേതിക, ആശയ വിനിമയ വ്യവസായത്തിന്‍റെ വളർച്ച ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയാകും ഈ ഡിജിറ്റൽ വത്കരണയത്നം നടക്കുക. സ്വകാര്യമേഖലക്കും ഇതിൽ സുപ്രധാന പങ്കുണ്ടായിരിക്കും. പബ്ലിക്, പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് ആവശ്യമായ സാമ്പത്തിക ചെലവ് സ്വകാര്യ നിക്ഷേപകരിൽ നിന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഐ.ടി.എ അധികൃതർ പറഞ്ഞു.

സുപ്രധാന സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ മാറ്റത്തിന് വേഗത പകരുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് ഐ.എസ്.എഫ്.യു പ്രസ്താവനയിൽ അറിയിച്ചു. പുതിയ പദ്ധതി പൂർത്തീകരിക്കുന്നതോടെ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുകയും സുതാര്യത ഉയരുകയും ചെയ്യും. ഇതിന് കീഴിൽ 2022ഓടെ 490 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഐ.എസ്.ഫ്.യു പ്രസ്താവനയിൽ പറഞ്ഞു.