LiveTV

Live

Oman

ഒമാനില്‍ പുതിയ ശിശു സംരക്ഷണ നിയമം നിലവില്‍ വന്നു

കുട്ടികൾക്ക് ദോഷകരമായതും മരണത്തിന് വരെ കാരണമായേക്കുകയും ചെയ്യാവുന്ന പരമ്പരാഗത രീതികൾക്കോ കർമങ്ങൾക്കോ അവരെ വിധേയമാക്കരുതെന്നും നിയമം നിർദേശിക്കുന്നു

ഒമാനില്‍ പുതിയ ശിശു സംരക്ഷണ നിയമം നിലവില്‍ വന്നു

ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം നിലവിൽ വന്നു. കുട്ടികളുടെ സംരക്ഷണം, നഴ്സറികൾ സ്ഥാപിക്കൽ, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ വ്യവസ്ഥകളോടെയുള്ളതാണ് പുതിയ നിയമം.

സർക്കാർ - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചികിത്സാ സഹായത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഒരുക്കിയിരിക്കണമെന്ന് നിയമം നിർദേശിക്കുന്നു. യോഗ്യതയുള്ള നഴ്സായിരിക്കണം ഇത് ചെയ്യേണ്ടത്. ഓരോ കുട്ടികളുടെയും ഹെൽത്ത് റെക്കോർഡ് സ്കൂളിൽ സൂക്ഷിക്കണം.

ആരോഗ്യ മന്ത്രാലയത്തിൻെറ അംഗീകാരമുള്ള ആരോഗ്യ പരിപാടികൾ സ്കൂളുകളിൽ നടത്തണം. ഒപ്പം കുട്ടികളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കണം. നവജാത ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണം അംഗീകൃത മാനദണ്ഡ പ്രകാരമുള്ളതാകണമെന്നും നിയമത്തിൻെറ ആറാം വകുപ്പ് നിർദേശിക്കുന്നു.

കുട്ടികൾക്ക് ദോഷകരമായതും ശരീരത്തിനെ വികലമാക്കുന്നതും മരണത്തിന് വരെ കാരണമായേക്കുകയും ചെയ്യാവുന്ന പരമ്പരാഗത രീതികൾക്കോ കർമങ്ങൾക്കോ അവരെ വിധേയമാക്കരുതെന്നും നിയമം നിർദേശിക്കുന്നു. 15 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെ കാർഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്ക് മാത്രമേ നിയോഗിക്കാൻ പാടുള്ളൂ.കുട്ടികൾക്കുള്ള സിനിമകളുടെ സ്ക്രീനിങിന് മുമ്പ് ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ അനുമതി വാങ്ങിയിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.