LiveTV

Live

Oman

ത്യാഗസ്മരണകളുണര്‍ത്തി ഒമാനിലും ബലി പെരുന്നാള്‍ ആഘോഷിച്ചു

ദൈവമഹത്വങ്ങളുമായി മഹാനായ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്‍റെ ജീവിതത്താളുകൾ ഇമാമുമാർ ഒരിക്കൽ കൂടി അനുസ്മരിച്ചു

ത്യാഗസ്മരണകളുണര്‍ത്തി ഒമാനിലും ബലി പെരുന്നാള്‍ ആഘോഷിച്ചു

കേരളത്തിനൊപ്പം ഒമാനിലും ബലിപെരുന്നാൾ ആഘോഷിച്ചു. പ്രളയക്കെടുതി ബാധിച്ചവർക്ക് വേണ്ടിയുള്ള പ്രാർഥനകളോടെയായിരുന്നു രാജ്യമെങ്ങും മലയാളികളുടെ ഈദ്. മഹാപ്രളയത്തിന്‍റെ വേദനയിൽ പൊലിമകളില്ലാതെയാണ് ഒമാനിലെ മലയാളി സമൂഹം പെരുന്നാൾ ആഘോഷിച്ചത്.

മലയാളികളുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും നടന്നു. ദുരിത ബാധിതരോട് കാരുണ്യം കാണിക്കണമെന്നും അവർക്കായി പ്രാർത്ഥിക്കണമെന്നും ഖത്തീബുമാർ ഉണർത്തി. മലയാളി ഈദുഗാഹുകളിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർഥനകൾ നടന്നു. ഗാല അൽ റുസൈഖി മൈതാനത്ത് നടന്ന ഈദ്ഗാഹിന് സുലൈമാൻ അസ്ഹരി നേതൃത്വം നൽകി.

ദൈവമഹത്വങ്ങളുമായി മഹാനായ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്‍റെ ജീവിതത്താളുകൾ ഇമാമുമാർ ഒരിക്കൽ കൂടി അനുസ്മരിച്ചു. പ്രാർഥനകൾക്ക് ഒപ്പം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൈകോർക്കാനും ഇമാമുമാർ ഉദ്ബോധിപ്പിച്ചു. ഗാല, സീബ്, റൂവി, വാദീകബീർ, ഖദറ, ഫലജ്, മുസന്ന, സൂർ, തുടങ്ങിയയിടങ്ങളിലെല്ലാം മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ നടന്നു. പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനകൾക്കും ശേഷം പരസ്പരം ആലിഗനം ചെയ്ത ശേഷമാകും വിശ്വാസികൾ പിരിഞ്ഞത്.