LiveTV

Live

Oman

ആരോഗ്യ മേഖലയിൽ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഒമാന്‍

ഈ വർഷം ഫെബ്രുവരിയിൽ 200 വിദേശി നേഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു

ആരോഗ്യ മേഖലയിൽ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഒമാന്‍

ആരോഗ്യ മേഖലയിൽ 18 തസ്തികളിൽ ഒമാനികൾക്ക് സംവരണം ഏർപ്പെടുത്തി ഒമാൻ ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിൽ കൂടുതൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുകയാണ് സംവരണത്തിൻെറ ലക്ഷ്യം.

ആരോഗ്യ മന്ത്രാലയത്തിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിൻെറ ഭാഗമായാണ് പുതിയ പദ്ധതി. റസ്പിറേറ്ററി തെറാപി ടെക്നീഷ്യൻ, അൾട്രാസൗണ്ട് കാർഡിയോഗ്രാഫി ടെക്നീഷ്യൻ, റേഡിയോ ഗ്രാഫി ടെക്നീഷ്യൻ, സ്ലീപ് ഡിേസാർഡർ ടെക്നീഷ്യൻ, മെഡിക്കൽ ഫിസിസ്റ്റ്സ്, ആർടിഫിഷ്യൽ ലിംബ് ടെക്നീഷ്യൻ, കാർഡിയാക് പെർഫ്യുഷൻ ടെക്നീഷ്യൻ, മെൻറൽ ഹെൽത്ത് ടെക്നീഷ്യൻസ് എന്നിവയിലാണ് സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ 200 വിദേശി നേഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 600 വിദേശി നേഴ്സുമാർക്ക് പകരം ഒമാനി നേഴ്സുമാരെ നിയമിച്ചിരുന്നു. ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് തസ്തികകളിൽ ജോലി ചെയ്തിരുന്ന മലയാളികളടക്കം നിരവധി വിദേശികൾക്കും അടുത്തിടെ തൊഴിൽ നഷ്ടമായിരുന്നു.

ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടന്നുവരുന്നുണ്ട്. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പരിശീലന സ്ഥാപനങ്ങളിൽ നിന്നും നിരവധി ബിരുദധാരികൾ പുറത്ത് വരുന്നത് കണക്കിലെടുത്താണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നത്.