LiveTV

Live

Oman

ഒമാനില്‍ ജീവനക്കാര്‍ക്ക് ശമ്പളം വെെകിയാല്‍ നടപടി

പ്രാദേശിക ബാങ്കിൽ തൊഴിലാളിയുടെ പേരിലുള്ള അക്കൗണ്ടിലാണ് തൊഴിലുടമ ശമ്പളം നിക്ഷേപിക്കേണ്ടത്.

ഒമാനില്‍ ജീവനക്കാര്‍ക്ക് ശമ്പളം വെെകിയാല്‍ നടപടി

ഒമാനിൽ ജീവനക്കാർക്ക് ശമ്പളം വൈകിക്കുകയോ ശമ്പളത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിൽ കരാറിൽ പറയുന്ന വേതനം തൊഴിലാളിയുടെ അവകാശമാണ്. ഒമാൻ തൊഴിൽ നിയമം ഈ അവകാശം ഉറപ്പുനൽകുന്നു. ഇത് ഹനിക്കാൻ ഒരു കമ്പനിക്കും കഴിയില്ല. വേതനം വൈകുന്നതും വെട്ടികുറക്കുന്നതുമായ പരാതികളിൽ സ്ഥാപനം അടച്ചിടാൻ നിർദേശിക്കുന്നത് വരെ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം.

അടിസ്ഥാന ശമ്പളവും തൊഴിലാളിക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ആനുകൂല്ല്യങ്ങളും തൊഴിൽ കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നതാണ് ഒമാനി തൊഴിൽ നിയമത്തിലെ 23ാം വകുപ്പ് നിർദേശിക്കുന്നത്. പ്രാദേശിക ബാങ്കിൽ തൊഴിലാളിയുടെ പേരിലുള്ള അക്കൗണ്ടിലാണ് തൊഴിലുടമ ശമ്പളം നിക്ഷേപിക്കേണ്ടത്. സാമ്പത്തിക ബുദ്ധിമുേട്ടാ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പാേൾ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്ല്യങ്ങളിലും കമ്പനികൾ കുറവുവരുത്തുന്ന പ്രവണത കാണാറുണ്ട്. ഇത് നിയമ വിരുദ്ധമാണ്.

മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ച ശിക്ഷാ നടപടികളുടെ ഭാഗമായോ അല്ലെങ്കിൽ ഒരു സ്ഥാപനത്തിലെ അച്ചടക്ക നടപടികളുടെ ഭാഗമായോ മാത്രമാണ് വേതനത്തിൽ കുറവ് വരുത്താൻ നിയമം അനുവദിക്കുന്നുള്ളൂ.