LiveTV

Live

Oman

ഒമാന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായ ദുകമിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ കൂടി

നിലവിൽ ഒമാൻ എയർ മാത്രമാണ് മസ്കത്തിൽ നിന്ന് ദുകമിലേക്ക് സർവിസ് നടത്തുന്നത്

ഒമാന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായ ദുകമിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ കൂടി

ഒമാന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ കേന്ദ്രം എന്ന നിലയിലേക്ക് അതിവേഗം മുന്നേറുന്ന ദുകമിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് അധികൃതരുടെ പരിഗണനയിൽ. തീരപ്രദേശമായ ദുകമിലേക്ക് സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ബജറ്റ് വിമാന കമ്പനിയായ സലാം എയറുമായി ചർച്ചകൾ നടന്നുവരുകയാണെന്ന് ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ ഒമാൻ എയർ മാത്രമാണ് മസ്കത്തിൽ നിന്ന് ദുകമിലേക്ക് സർവിസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവിസുകളാണ് ഉള്ളത്. മസ്കത്തിൽ നിന്ന് 536 കിലോമീറ്ററാണ് ദുകമിലേക്ക് റോഡുമാർഗം സഞ്ചരിക്കേണ്ടത്. 2016 നവംബറിൽ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തിൽ നിന്ന് ദുകമിലേക്ക് പ്രതിദിന ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്. ദുകമിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ വരുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സലാം എയറുമായി ചർച്ചകൾ നടക്കുന്നത്. ചൈനീസ് വ്യവസായ പാർക്ക് അടക്കം ശതകോടി കണക്കിന് ഡോളറിന്‍റെ നിക്ഷേപമാണ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഇതുവരെ ലഭിച്ചത്. 20 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് ദുകമിൽ വിവിധ മേഖലകളിലായി മുതൽ മുടക്കിയിട്ടുള്ളത്.