LiveTV

Live

Oman

ഒമാനിലെ സ്വകാര്യമേഖലയിലെ സ്വദേശിതൊഴിലാളികളുടെ എണ്ണം ഉയരുന്നു

മെയ് അവസാനത്തെ കണക്കുപ്രകാരം 2.58 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്

ഒമാനിലെ സ്വകാര്യമേഖലയിലെ സ്വദേശിതൊഴിലാളികളുടെ എണ്ണം ഉയരുന്നു

ഒമാനിലെ സ്വകാര്യമേഖലയിലെ സ്വദേശിതൊഴിലാളികളുടെ എണ്ണം ഉയരുന്നു. മെയ് അവസാനത്തെ കണക്കുപ്രകാരം 2.58 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ചു നോക്കുേമ്പാൾ സ്വദേശിവത്കരണത്തിലുണ്ടായത് 4.8 ശതമാനത്തിന്റെ വർധനവാണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.

മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ സ്വദേശികളും തൊഴിലെടുക്കുന്നത്. മസ്കത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 83,536 ഒമാനികളാണുള്ളത്. 58,908 സ്വദേശികൾക്കും ക്ലറിക്കൽ തസ്തികകളിലാണ് ജോലി. ആക്സിലറി എഞ്ചിനീയറിങ് വിഭാഗത്തിൽ 57,983 പേരും ജോലിയെടുക്കുന്നു. സേവന മേഖലയാണ് മൂന്നാമത്. 45236 പേരാണ് ഈ വിഭാഗത്തിലുള്ളത്.

ബിസിനസ് രംഗത്ത് സ്വദേശികൾക്ക് കൺസ്ട്രക്ഷൻ മേഖലയോടാണ് ഏറ്റവുമധികം പ്രിയം. ഓട്ടാമൊബൈൽ, മാനുഫാക്ചറിങ് മേഖലകളാണ് അടുത്ത സ്ഥാനങ്ങളിൽ. സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പുതിയ കണക്കെടുക്കുേമ്പാൾ 87 ശതമാനവും സ്വദേശികളാണ്.

ജൂൺ അവസാനത്തെ കണക്കുപ്രകാരം 1.74 ലക്ഷം പേരാണ് സർക്കാർ മേഖലയിൽ ജോലിയെടുക്കുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്നവര്‍ക്കൊപ്പം ഇടത്തരം വേതനം വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.