LiveTV

Live

Oman

ഒമാനില്‍ ‘വാറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ വരും

സർക്കാർ ‘വാറ്റ്’ നടപ്പിലാക്കുന്നതിന് മുന്നോടിയായ ഭരണപരമായ നടപടികൾ പൂർത്തീകരിച്ചു വരികയാണ്

ഒമാനില്‍ ‘വാറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ വരും

ഒമാനിൽ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കില്ലെന്ന് ധനകാര്യ മന്ത്രാലയം. ജി.സി.സി ഏകീകൃത ധാരണപ്രകാരം മറ്റ് രാജ്യങ്ങളുടെ അതേ നിലവാരത്തിൽ പുതിയ നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾ നടന്നുവരികയാണെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഒമാൻ 'വാറ്റ്' നടപ്പിലാക്കുന്നത് 2021ലേക്ക് നീട്ടുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. സർക്കാർ 'വാറ്റ്' നടപ്പിലാക്കുന്നതിന് മുന്നോടിയായ ഭരണപരമായ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. നിയമം നടപ്പിലാക്കുന്നതിനായുള്ള ഭരണപരവും സാങ്കേതികപരവുമായ സംവിധാനങ്ങൾ ടാക്സേഷൻ സെക്രെട്ടേറിയറ്റ് ജനറലിന്‍റെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്.

സാമ്പത്തിക മേഖലയിൽ വിവിധ പരിഷ്കരണ നടപടികൾ തുടരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. വരുമാനം, പൊതുചെലവ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ കൈകൊള്ളുക വഴി ധനകാര്യ സുസ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഇത്. സാമ്പത്തിക മേഖലയിൽ ഇതുവരെ കൈകൊണ്ട നടപടികൾ മികച്ച ഫലമാണ് ഉണ്ടാക്കിയത്. പൊതുചെലവ് കുറക്കാനും സർക്കാർ വരുമാനം വർധിപ്പിക്കാനും ബജറ്റ് കമ്മി കുറക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.