LiveTV

Live

Oman

ഗള്‍ഫ് മേഘലയിലെ പ്രതിസന്ധി; മധ്യസ്ഥ ശ്രമങ്ങളൊന്നും നടത്തി വരുന്നില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിെൻറ സുരക്ഷയും ഭദ്രതയും മാത്രമാണ് തങ്ങളെ സംബന്ധിച്ച് ഉത്കണ്ഠയുള്ള കാര്യം. തങ്ങൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്

ഗള്‍ഫ് മേഘലയിലെ പ്രതിസന്ധി; മധ്യസ്ഥ ശ്രമങ്ങളൊന്നും നടത്തി വരുന്നില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി

ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥക്ക് പരിഹാരം കാണുന്നതിന് ഒമാൻ മധ്യസ്ഥ ശ്രമങ്ങളൊന്നും നടത്തി വരുന്നില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി. സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും ബന്ധപ്പെട്ട് വരുകയാണെന്നും ഇറാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ സുരക്ഷയും ഭദ്രതയും മാത്രമാണ് തങ്ങളെ സംബന്ധിച്ച് ഉത്കണ്ഠയുള്ള കാര്യം. തങ്ങൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ലോകത്തിലെ തിരക്കേറിയ കപ്പൽ ഗതാഗത പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ഇതിലൂടെയുള്ള സുരക്ഷിത ഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാ കക്ഷികളും ശ്രദ്ധിക്കുകയും പരസ്പരം ആശയ വിനിമയം നടത്തുകയും വേണം. തെറ്റായ രീതിയിലുള്ള നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുകയും അത് എല്ലാവരെയും ബാധിക്കുകയും ചെയ്യും. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിെൻറ ഏകോപനത്തിനായി ഒമാൻ-ഇറാൻ സഹകരണം നിലവിലുണ്ട്. ഉന്നത തലത്തിലുള്ള ഈ സംവിധാനം ഇനിയും തുടരുമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.