LiveTV

Live

Oman

സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി ഒമാന്‍

സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി ഒമാന്‍

സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിൽ വിദേശി നിയമനത്തിന് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് ഒമാൻ നീട്ടി. 87 തസ്തികകളിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടിയാണ് നീട്ടിയത്. മാനവവിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2018 ജനുവരിയിലാണ് ഈ വിസാ വിലക്ക് ആദ്യമായി പ്രാബല്ല്യത്തിൽ വന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി ആറു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് അത് കാലാവധി കഴിയുേമ്പാൾ പുതുക്കി വരുകയായിരുന്നു. െഎ.ടി, മീഡിയ, ഫൈനാൻസ്, സെയിൽസ് ആൻറ് മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സസ്, ആർക്കിടെക്ചർ, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ വിവിധ തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനാണ് ഉത്തരവ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്.

നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് തടസങ്ങളുണ്ടാവുകയുമില്ല. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളാണ് വിസാ വിലക്കിൽ ഉൾപ്പെടുന്ന പലതും. വിസാ വിലക്കിൻെറ ഫലമായി ഒമാനിലേക്കുള്ള വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മെയിൽ മാനേജ്മെൻറ് തസ്തികകളിൽ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തുമെന്ന് ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.