LiveTV

Live

Oman

മൊബൈൽ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങൾക്ക് പ്രധാന കാരണം- റോയൽ ഒമാൻ പൊലീസ്

ജൂണിൽ വാഹനാപകടങ്ങളുടെ എണ്ണം മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചതായും കണക്കുകൾ കാണിക്കുന്നു

മൊബൈൽ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങൾക്ക് പ്രധാന കാരണം- റോയൽ ഒമാൻ പൊലീസ്

മൊബൈൽ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങൾക്ക് പ്രധാന കാരണമായി തുടരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വണ്ടി ഓടിക്കുേമ്പാൾ മൊബൈലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കുന്നത് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് റോയൽ ഒമാൻ പൊലീസ്.

കഴിഞ്ഞവർഷം മാർച്ച് ഒന്നു മുതൽ നിലവിൽ വന്ന ഗതാഗത നിയമത്തിൽ വാഹനമോടിക്കുേമ്പാഴുള്ള മൊബൈൽ ഉപയോഗത്തിന്‍റെ ശിക്ഷയിൽ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പത്തു ദിവസം വരെ തടവോ അല്ലെങ്കിൽ 300 റിയാൽ വരെ പിഴയോ ആണ് ശിക്ഷ. ജൂണിൽ വാഹനാപകടങ്ങളുടെ എണ്ണം മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചതായും കണക്കുകൾ കാണിക്കുന്നു.

ജൂണിലെ അപകടങ്ങളിൽ 60 ശതമാനവും ഉണ്ടായത് രാത്രിയിലാണ്. അപകടസാധ്യത ഒഴിവാക്കാൻ ഇന്‍റര്‍സെക്ഷനുകൾ, കയറ്റിറക്കങ്ങൾ, വഴുക്കുന്ന റോഡുകൾ, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ മറികടക്കലുകൾ ഒഴിവാക്കണമെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു. ടയറിലെ മർദവും ഇടക്കിടെ പരിശോധിക്കണം. കുറഞ്ഞ മർദം, ബ്രേക്ക് ചെയ്യുേമ്പാൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ വഴിയൊരുക്കിയേക്കും.