LiveTV

Live

Oman

ചെങ്കടലിലെ കപ്പലപകടത്തില്‍ പെട്ട ഇറാന്‍ വംശജനെ ഒമാനിലെത്തിച്ചു

ചെങ്കടലിലെ കപ്പലപകടത്തില്‍ പെട്ട ഇറാന്‍ വംശജനെ ഒമാനിലെത്തിച്ചു

കഴിഞ്ഞ ജൂണിൽ ചെങ്കടലിൽ വച്ചുണ്ടായ കപ്പലപകടത്തിൽ പരിക്കേറ്റ ഇറാൻ കപ്പൽ ജോലിക്കാരൻ ഒമാനിലെത്തി. സൗദി, ഇറാൻ സർക്കാരുകളുടെ അഭ്യർഥന പ്രകാരമുള്ള ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻെറ ഉത്തരവ് പ്രകാരമാണ് നടപടി. സൗദിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരനെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഒമാനിലേക്ക് അയക്കുകയായിരുന്നു. ജീവനക്കാരനെ ഇറാനിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിരക്ഷ നൽകിവരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.