LiveTV

Live

Oman

എണ്ണവില വര്‍ധന; ഒമാന്‍റെ ജി.ഡി.പിയില്‍ കുതിപ്പ്

ഉത്പാദന നിയന്ത്രണത്തിൻെറ ഫലമായി ക്രൂഡോയിൽ വിലയിലുണ്ടായ വർധനവാണ് ജി.ഡി.പിയിലെ ഉയർച്ചക്ക് കാരണം

എണ്ണവില വര്‍ധന; ഒമാന്‍റെ ജി.ഡി.പിയില്‍ കുതിപ്പ്

എണ്ണവില വർധനവിന്റെ കരുത്തിൽ ഒമാനിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കുതിപ്പ്. വിപണിവില അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കഴിഞ്ഞ വർഷം 12.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഒമാൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾപറയുന്നു.

പെട്രോളിയം മേഖലയിൽ 37.1 ശതമാനത്തിൻെറയും പെട്രോളിയം ഇതര മേഖലയിൽ 2.9 ശതമാനത്തിൻെറയും വർധനവാണ് ഇക്കാലയളവിൽ ഉണ്ടായത്. നോമിനൽ ജി.ഡി.പിയിലെ ഹൈഡ്രോ കാർബൺ മേഖലയുടെ മാത്രം പങ്കാളിത്തം 35.5 ശതമാനമാണ്. 2017ൽ ഇത് 29 ശതമാനമായിരുന്നു.

ഉത്പാദന നിയന്ത്രണത്തിൻെറ ഫലമായി ക്രൂഡോയിൽ വിലയിലുണ്ടായ വർധനവാണ് ജി.ഡി.പിയിലെ ഉയർച്ചക്ക് കാരണം. എണ്ണമേഖലയിലെ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവത്കരണം ഊർജിതമാക്കുന്നതിന് സർക്കാറും അനുബന്ധ സംവിധാനങ്ങളും ഊർജിതമായ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.

ഇതുവഴി ഇടത്തരം മുതൽ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പണപെരുപ്പവും പൊതുവെ അപകടകരമല്ലാത്ത സ്ഥിതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.